Monday, 31 December 2012

സ്ത്രീകളുടെ പ്രസവം വരെ ലൈവാക്കുന്നു: സ്പീക്കര്‍



കൊല്ലം: സ്ത്രീകളുടെ പ്രസവം ലൈവായി കാണാന്‍ കാത്തിരിക്കുന്നതാണ്‌ ഇന്നത്തെ അവസ്ഥയെന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
കൊല്ലം പ്രസ്‌ ക്ലബ്ബില്‍ പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചില ഫോട്ടോകള്‍ കാണുമ്പോള്‍ സംഭവങ്ങളുടെ തീവ്രതയും ദുഃഖവും മനസിലാകും. ചരിത്രത്തിന്റെ നേര്‍രേഖയാണ്‌ ഫോട്ടോഗ്രാഫി പറയുന്നത്‌. വിദേശത്തുനിന്നും ഇവിടെയെത്തി ഒരാഴ്ചയോളം കാത്തിരുന്ന്‌ ആനയുടെ പ്രസവം ചിത്രീകരിച്ചിട്ടുണ്ട്‌. ഇന്നിപ്പോള്‍ മനുഷ്യ സ്ത്രീയുടെ പ്രസവം ചിത്രീകരിക്കുന്നു. ഒരു നടന്‍ തന്നെ പറയും രാവിലെ സ്വര്‍ണം വാങ്ങാന്‍ ഉച്ചക്ക്‌ പറയും പണയം വയ്ക്കാന്‍. വൈകിട്ടെന്താ പരിപാടിയെന്നാണ്‌ പിന്നെ ചോദ്യം. താരങ്ങള്‍ പറയുന്നതിന്‌ പിറകേ പോകുന്ന ആളുകളും നമ്മുടെ നാട്ടിലുണ്ടെന്ന്‌ സ്പീക്കര്‍ പറഞ്ഞു. 

കമന്‍റ് : ഇതേതാണ്ട് പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലിന്റെ പേര്  പുറത്തു മിണ്ടാത്തതു പോലെ.  പ്രസവം ലൈവാക്കാന്‍ അനുവദിച്ച മനുഷ്യസ്ത്രീ  നടി ശ്വേതമേനോന്‍ ആണെന്നും വൈകിട്ടെന്താ പരിപാടിയെന്നു ചോദിച്ച നടന്‍ മോഹന്‍ലാല്‍ ആണെന്നും തെളിച്ചു പറയണം സ്പീക്കര്‍ സാറേ.
-കെ എ സോളമന്‍ 

തൃശൂര്‍ ഡിസിസിയിലെ കൂട്ടരാജി; ഹൈക്കമാന്റിനോടുള്ള വെല്ലുവിളിയെന്ന്‌ മുല്ലപ്പള്ളി


കോഴിക്കോട്‌: തൃശൂര്‍ ഡി.സി.സിയില്‍ നിന്നും പന്ത്രണ്ട്‌ പേര്‍ ഭാരവാഹിത്വം രാജിവെച്ച സംഭവം ഹൈക്കമാന്റിനോടുള്ള വെല്ലുവിളിയാണെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. രാജി വെച്ചവര്‍ക്കെതിരെ കെ.പി.സി.സി പ്രസിഡന്റ്‌ നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കോഴിക്കോട്ട്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്യപ്രസ്താവന പാടില്ലെന്ന്‌ പറഞ്ഞാല്‍ മാത്രം പോരെന്നും അത്‌ നടപ്പാക്കാനുള്ള ആര്‍ജ്ജവം നേതൃത്വം കാണിക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. പുനഃസംഘടനയുടെ ഭാഗമായി തൃശൂര്‍ ഡി.സി.സി പ്രസിഡന്റ്‌ സ്ഥാനം എ വിഭാഗത്തിന്‌ നല്‍കിയതില്‍ പ്രതിഷേധിച്ച്‌ ഐ വിഭാഗത്തിലെ വൈസ്‌ പ്രസിഡന്റും ട്രഷററും അടക്കം പന്ത്രണ്ട്‌ ഡി. സി.സി. ഭാരവാഹികള്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
Comment: കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ ഊത്തയിളക്കമാണ്. ഭരണം മാറുമ്പോള്‍ താനേ  താറും.
-കെ എ സോളമന്‍ 

Friday, 28 December 2012

ബ്രിട്ടനില്‍ സോഷ്യല്‍ മീഡിയാ കുറ്റകൃത്യങ്ങള്‍ കൂടുന്നു


ലണ്ടന്‍: ബ്രിട്ടനില്‍ സോഷ്യല്‍ മീഡിയാ കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ധന. നാലു വര്‍ഷങ്ങള്‍ കൊണ്ട്‌ എട്ടുമടങ്ങാണ്‌ വര്‍ധനയുണ്ടായിരിക്കുന്നത്‌. ഫേസ്ബുക്ക്‌, ട്വിറ്റര്‍ എന്നീ സോഷ്യല്‍ മീഡിയാ സൈറ്റുകള്‍ വഴിയാണ്‌ പ്രധാനമായും കുറ്റകൃത്യങ്ങള്‍ പെരുകിയിരിക്കുന്നത്‌.
2012ല്‍ ഇംഗ്ലണ്ട്‌, സ്കോട്ട്‌ലാന്‍ഡ്‌, വെയ്‌‌ല്‍‌സ് എന്നിവിടങ്ങളിലായി 4,908 സോഷ്യല്‍ മീഡിയാ കുറ്റകൃത്യങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. ആള്‍മാറാട്ടം, അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണി സന്ദേശം, വംശീയാധിക്ഷേപം എന്നിങ്ങനെയുളള കുറ്റകൃത്യങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതില്‍ കൂടുതലും.

Comment: ഇന്ത്യയിലും മോശമല്ല !
-കെ എ സോളമന്‍ 

Thursday, 27 December 2012

ഹരിഹരവര്‍മ രാജകുടുംബാംഗമല്ല -ക്ഷത്രിയക്ഷേമ സഭ



തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ രത്‌നക്കച്ചവടത്തിനിടെ കൊല്ലപ്പെട്ട ഹരിഹരവര്‍മ മാവേലിക്കര കുടുംബാംഗമല്ലെന്ന് ക്ഷത്രിയക്ഷേമസഭ അറിയിച്ചു.

ഹരിഹരവര്‍മയേ്ക്കാ പിതാവ് ഭാസ്‌കരവര്‍മയേ്ക്കാ മാവേലിക്കരയിലുള്ള ഒരു കൊട്ടാരവുമായും ബന്ധമില്ല. മാവേലിക്കര കൊട്ടാരത്തിലും പൂഞ്ഞാര്‍ കൊട്ടാരത്തിലും ഈ രണ്ട് പേരുകളിലുള്ള ആരുമില്ല. രാജ, വര്‍മ, തമ്പുരാന്‍, തമ്പുരാട്ടി എന്ന പേരുകള്‍ കച്ചവട ലക്ഷ്യത്തോടെ ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്നുണ്ടെന്നും സംഭവത്തിലെ യഥാര്‍ഥ കുറ്റവാളികളെ പിടികൂടാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നും സഭാ പ്രസിഡന്റ് പി. ജി. ശശികുമാര്‍ വര്‍മ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Comment: ഹരിഹരവര്‍മ രാജകുടുംബാംഗമാണെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമായിരിക്കും. ഈ രാജാക്കന്മാരുടെ ഒരു തമാശ!
-കെ എ സോളമന്‍ 

മുഖ്യ പരിഗണന സ്ത്രീകളുടെ സുരക്ഷ – പ്രധാനമന്ത്രി












ന്യൂദല്‍ഹി: സ്ത്രീകളുടെ സുരക്ഷയ്ക്കാണ് മുഖ്യ പരിഗണന നല്‍കുന്നതെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇവരുടെ സുരക്ഷ സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പു വരുത്തണം. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പുവരുത്താതെ ഒരു വികസനവും സാധ്യമല്ല. സ്ത്രീകളുടെ പങ്കാളിത്തം കൂടി ഉണ്ടെങ്കില്‍ മാത്രമേ അര്‍ഥവത്തായ വികസനം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ല്‍ഹിയില്‍ ആരംഭിച്ച ദേശീയ വികസന സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സംസ്ഥാന മുഖ്യമന്ത്രിമാര്‍ ദേശീയ വികസന സമിതിയോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Comment: Very Good. What I have to say is: If not able to restrict the sex related crimes  then it would be better to rename the country as Rapistan instead of Hindustan.

K A Solaman 

Tuesday, 25 December 2012

KAS Leaf blog: ചെന്നിത്തലക്കെതിരെ മുരളീധരന്‍ വീണ്ടും രംഗത്ത്

KAS Leaf blog: ചെന്നിത്തലക്കെതിരെ മുരളീധരന്‍ വീണ്ടും രംഗത്ത്: തിരുവനന്തപുരം: രമേശ് ചെന്നിത്തലയക്കെതിരെ കെ. മുരളീധരന്‍ വീണ്ടും രംഗത്തെത്തി. ചെന്നിത്തല പ്രസിഡന്റായിരിക്കുന്ന കാലത്ത് നീതി ലഭിക്കില്ലെന്...

ചെന്നിത്തലക്കെതിരെ മുരളീധരന്‍ വീണ്ടും രംഗത്ത്



തിരുവനന്തപുരം: രമേശ് ചെന്നിത്തലയക്കെതിരെ കെ. മുരളീധരന്‍ വീണ്ടും രംഗത്തെത്തി. ചെന്നിത്തല പ്രസിഡന്റായിരിക്കുന്ന കാലത്ത് നീതി ലഭിക്കില്ലെന്ന തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കില്ലെന്ന് മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എല്ലാവരും എല്ലാക്കാലത്തും ആനപ്പുറത്ത് ഇരിക്കില്ല. എന്തൊക്കെ അപമാനം സഹിച്ചാലും പാര്‍ട്ടിയില്‍ തുടരുമെന്ന് തീരുമാനിച്ചാണ് കോണ്‍ഗ്രസിലേക്ക മടങ്ങിയത്. അതില്‍ മാറ്റമില്ല. തൃശൂര്‍ ഡി.സി.സി. പ്രസിഡന്റിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നതായും മുരളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു..

Comment: 25-ലെ മാതൃഭൂമി വാര്‍ത്തയാണ്, വായിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ല. ചെന്നിത്തല പ്രസിഡന്റായിരിക്കുന്ന കാലത്ത് നീതി ലഭിക്കുമെന്ന  തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് മുരളീധരന്‍ പറഞ്ഞതായി കരുതിക്കോട്ടെ!
-കെ എ സോളമന്‍  

Monday, 24 December 2012

അതിക്രമങ്ങള്‍ക്കെതിരെ കനാല്‍ക്കരയില്‍ സല്ലാപം



ആലപ്പുഴ:യുവദമ്പതിമാരായ രശ്മിയും രാജേഷിനും പോലീസില്‍നിന്ന് തിക്താനുഭവമുണ്ടായ കനാല്‍ക്കരയില്‍ അതിക്രമങ്ങള്‍ക്കെതിരെ സൗഹൃദ ഒത്തുചേരല്‍. സര്‍ഗാത്മകതയുടെ രൂപത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും പോലീസുകാരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല.

സ്ത്രീ പുരുഷ ബന്ധങ്ങളില്‍ തുല്യതയിലൂടെ അക്രമങ്ങളെ ചെറുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് 'സല്ലാപം' എന്ന പേരില്‍ ഒത്തുചേരല്‍ നടത്തിയത്. പാട്ട്, കവിത, ചിത്രം, ശില്പം, സംവാദം എന്നിവയിലൂടെ സമാന ചിന്താഗതിക്കാര്‍ കൂട്ടായ്മയില്‍ പ്രതികരിച്ചു. കനാല്‍ക്കരയില്‍ പ്രദര്‍ശനതീരവും സംവാദതീരവും ചിത്ര-ശില്പ തീരവുമായി. ദമ്പതിമാരെ പോലീസ് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളില്‍വന്ന വാര്‍ത്തകളായിരുന്നു പ്രദര്‍ശന തീരത്ത്. സംവാദതീരത്ത് സര്‍ഗാത്മകതയിലൂടെ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ സംവദിച്ചു. ചിത്ര-ശില്പതീരത്ത് ശില്പങ്ങള്‍ ഉണ്ടാക്കിയും ചിത്രങ്ങള്‍ വരച്ചും കലാകാരന്മാര്‍ അവരുടെ പ്രതികരണം അറിയിച്ചു. അതിക്രമം, സദാചാരത്തിന്റെ അതിര്‍വരമ്പ് എന്നീ വിഷയങ്ങളിലായിരുന്നു തുറന്ന സംവാദം.

ഞായറാഴ്ച വൈകിട്ട് നാലുമണിക്കാരംഭിച്ച സല്ലാപം ഏഴുമണിയോടെ അവസാനിച്ചു.

Comment: ശാസ്ത്രവും സാഹിത്യവും പരണത്തു വെച്ചിട്ടു പ്രേമ സല്ലാപമാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലവിലെ പണി.  പോലീസിന് പകരം കനാല്‍ കരയിലും കടപ്പുറത്തുമുള്ള അനാശാസ്യവും മയക്കുമരുന്നു കച്ചോടവും നിയന്ത്രിക്കുന്നതി ഇനിമുതല്‍ പരിഷത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും.

-കെ എ സോളമന്‍  

'വനിതാ ബന്ദു'മായി ഫേസ്ബുക്ക് കൂട്ടായ്മ


ന്യൂഡല്‍ഹി: ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നീതി ആവശ്യപ്പെട്ട് രാഷ്ട്രപതിഭവനു മുന്നില്‍വരെ സമരം നടത്തിയശേഷം പുതിയൊരു പ്രതിഷേധമാര്‍ഗവുമായി സ്ത്രീകള്‍ രംഗത്തുവരുന്നു.
മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമില്ലാത്ത പുതിയൊരു സമരമാര്‍ഗം.
ഡിസംബര്‍ 26ന് ഒരു ജോലിയും ചെയ്യാതെ സമ്പൂര്‍ണ 'വനിതാബന്ദ്' ആചരിക്കാന്‍ നൂറുകണക്കിന് സ്ത്രീകള്‍ തീരുമാനിച്ചു. ഫേസ്ബുക്കില്‍ രൂപംകൊണ്ട 'ഔരത്ത് ബന്ദ്' എന്ന കൂട്ടായ്മയാണ് വനിതാബന്ദിന് ആഹ്വാനംചെയ്തത്. ഇതിന് പിന്തുണയുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തി.
ഡിസംബര്‍ 26ന് പെണ്‍കുട്ടികളും സ്ത്രീകളും സ്‌കൂളിലോ കോളേജിലോ ജോലിസ്ഥലത്തോ പോകരുതെന്നും വീട്ടില്‍പ്പോലും ഒരു ജോലിയും ചെയ്യരുതെന്നും കൂട്ടായ്മ ആഹ്വാനംചെയ്യുന്നു.
''പൊതുസ്ഥലങ്ങളിലല്ല, മറിച്ച് നിത്യജീവിതത്തിലാണ് സമരം നടത്താന്‍ പോകുന്നത്. ഓടുന്ന ബസ്സില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയാവുമ്പോള്‍ രാജ്യം നട്ടെല്ലില്ലാതെ നോക്കിനില്‍ക്കുന്നു. അതിനാല്‍ സ്വയം എന്തെങ്കിലും ചെയ്‌തേ മതിയാകൂ. എല്ലാ സ്ത്രീകളും വനിതാബന്ദില്‍ പങ്കുചേരണം. ഒരുദിവസം ജോലി ചെയ്യാതിരിക്കുക. സമൂഹം എങ്ങനെ മുന്നോട്ടു പോകുമെന്ന് കാണാം''- ഫേസ്ബുക്കില്‍ കൂട്ടായ്മയ്ക്ക് രൂപംകൊടുത്ത നൂര്‍ ഇനായത്ത് പറയുന്നു. ജോലി ചെയ്യാതിരിക്കല്‍ എന്നാല്‍ ഓഫീസില്‍ പോകാതിരിക്കല്‍ മാത്രമല്ല. കുടുംബാംഗങ്ങളെ നോക്കരുത്, സാധനങ്ങള്‍ വാങ്ങാന്‍ പോകരുത്...
പുരുഷന്‍മാരെപ്പോലെ സ്ത്രീകളും സമൂഹത്തിന് പ്രധാനപ്പെട്ടതാണെന്ന് ബോധ്യപ്പെടുത്താന്‍ സമയമായെന്ന് മറ്റൊരു സ്ത്രീ ഫേസ്ബുക്കില്‍ എഴുതി. ഡിസംബര്‍
26ന് താന്‍ ജോലിചെയ്യില്ലെന്നും സ്ത്രീകള്‍ പണിമുടക്കുന്നതുവഴി രാജ്യം നിശ്ചലമാകുമെന്നും അവര്‍ പറയുന്നു.
സംഭവത്തില്‍ പ്രതിഷേധിക്കാന്‍ ഒട്ടേറെ കൂട്ടായ്മകള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ വെബ്‌സൈറ്റുകളില്‍ രൂപംകൊണ്ടുകഴിഞ്ഞു.

Comment: Women Facebook friends calling for a ‘women bandh’ in schools, colleges, offices, work places and houses is all rubbish. Do not set women against men and vice versa. Never deny opportunity of an elderly man’s humble desire to call a little girl sweetly and never throw away the gift he brought for the girl.

നാരി നടിച്ചിടം നാരകം നട്ടിടം ----എന്നു തുടങ്ങുന്ന ചൊല്ല് മലയാളത്തില്‍ തന്നെയല്ലേ? 
-കെ എ സോളമന്‍ 

Sunday, 23 December 2012

ഈ ദൈവം ഇനി ഏകദിനത്തിനില്ല
















മുംബൈ: ലോക ക്രിക്കറ്റിലെ ഇതിഹാസം ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചു. ഇന്നലെ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ ക്രിക്കറ്റിന്റെ ദൈവത്തിന്റെ തീരുമാനം വന്നത്‌. വിരമിക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട്‌ സച്ചിന്‍ ബിസിസിഐക്ക്‌ കത്തെഴുതുകയായിരുന്നു. വിരമിക്കല്‍ വാര്‍ത്ത ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്‌. പാക്കിസ്ഥാനെതിരെയും തുടര്‍ന്ന്‌ ഇംഗ്ലണ്ടിനെതിരെയുമുള്ള ഏകദിനങ്ങളില്‍ സച്ചിന്‍ കളിച്ചേക്കുമെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ്‌ വിരമിക്കല്‍ പ്രഖ്യാപനം വന്നത്‌.
‘ഏകദിന ക്രിക്കറ്റില്‍ നിന്ന്‌ വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ലോകകപ്പ്‌ നേടിയ ടീമില്‍ അംഗമാകാന്‍ കഴിഞ്ഞത്‌ ഭാഗ്യവും സ്വപ്നസാക്ഷാത്കാരവുമായി. 2015 ലെ ലോകകപ്പിനുള്ള ടീമിന്റെ തയാറെടുപ്പുകള്‍ തുടങ്ങാന്‍ സമയമായി. ഇന്ത്യന്‍ ടീമിന്റെ നല്ല ഭാവിക്കായി ആശംസകള്‍ നേരുന്നു. വര്‍ഷങ്ങളായി എനിക്ക്‌ എല്ലാ പിന്തുണയും സ്നേഹവും നല്‍കിയ എല്ലാവര്‍ക്കും നന്ദി’ പ്രസ്താവനയില്‍ സച്ചിന്‍ പറഞ്ഞു.
Comment: സച്ചിന്‍ ഇല്ലെങ്കില്‍ ഉറക്കം നഷ്ടമാകുന്നവര്‍ക്ക് തീരുമാനം പ്രശ്നമായേക്കും 
-കെ എ സോളമന്‍ 

Friday, 21 December 2012

തൂക്കമളന്ന് ഒരു ഫ്രീ ടിക്കറ്റ്‌


















ഞങ്ങള്‍ ഇങ്ങനാണ് ഭായ്'ആത്മവിശ്വാസത്തോടെ ഏറ്റുപാടിയത് കേരളത്തിലെ 450 തടിമാടന്‍മാര്‍. 'ക്രിസ്മസ് നാളില്‍ പ്രകാശം പരത്താനെത്തിയ കള്ളതടിയന്റെ ഫാനാകാന്‍ സംസ്ഥാനത്തെ തടിയന്‍മാര്‍ക്കായി വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയ സൗജന്യസുവര്‍ണാവസരം സ്വന്തമാക്കാന്‍ 100 കിലോയ്ക്കുമുകളിലുള്ള 450 ഒത്ത തടിമാടന്‍മാര്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഉണ്ടയായ ലോകം അവസാനിക്കുമെന്ന് കിംവദന്തി പരന്ന ദിനത്തില്‍ തന്നെയായിരുന്നു സൂപ്പര്‍ താരചിത്രങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ 'ടാ തടിയായ്ത്ത എത്തിയത്. സൗജന്യ ഷോ ആസ്വദിക്കാന്‍ കേരളത്തില്‍ മൊത്തം 15 കേന്ദ്രങ്ങളിലായി 450 തടിയന്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ തടിയ സമ്പത്ത് തിരുവനന്തപുരത്തിനായിരുന്നു-105 പേര്‍. ഏറ്റവും തൂക്കം കൂടിയ ആള്‍ കോട്ടയത്തുനിന്നുമായിരുന്നു-150 നു മുകളില്‍ തൂക്കവുമായെത്തിയ നോയല്‍ ജെറി. തിരുവനന്തപുരം ശ്രീയില്‍ സംവിധായകന്‍ ഷാജി കൈലാസും മണിയന്‍പിള്ള രാജുവും ചേര്‍ന്ന് ആദ്യഷോയുടെ ടിക്കറ്റ് പുറത്തിറക്കി. കൊച്ചിയില്‍ സവിതയിലെത്തിയ വണ്ണക്കാരില്‍ നിന്ന് സൗജന്യ ഷോ ഭാഗ്യം 60 പേര്‍ക്കായിരുന്നു. ഇവരുമായി കൂട്ടുകൂടാന്‍ തടിയനും നടനുമായ ഡി.ജെ ശേഖറും സംവിധായകന്‍ ആഷിക് അബുവും നിര്‍മ്മാതാവ് ആന്റോ ജോസഫും നടന്‍ നിവിന്‍ പോളിയും ശ്രീനാഥ് ബാസിയും ക്യാമറചലിപ്പിച്ച ഷൈജു ഖാലിദും സമീര്‍ താഹിറും മമാസും എത്തിയിരുന്നു. ശേഖറിന്റെ കുടുംബവും പ്രദര്‍ശനത്തിനെത്തിയിരുന്നു. 

കമെന്‍റ് : തടിയന്‍മാര്‍ ഒരുപണിയുമില്ലാത്തവരും പോഴന്‍മാരുമാണെന്ന്  മനസ്സിലായി. അല്ലെങ്കില്‍ ഈ പൊളിപ്പടം കാണാന്‍ തീറ്റ മതിയാക്കി ഓടുമായിരുന്നോ? ഫ്രീ ടിക്കറ്റിനൊപ്പം ബിരിയാണി കൂടി ഉണ്ടെന്നു പറഞ്ഞിരുന്നെങ്കില്‍ തടിയന്‍ മാരുടെ  എണ്ണം കൂടുമായിരുന്നു.
കെ എ സോളമന്‍ 

എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌










തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള പരിഷ്കരണം 10 വര്‍ഷത്തിലൊരിക്കലാക്കണമെന്നതുള്‍പ്പെടെയുള്ള നിയമസഭാ എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലേത്‌ ശുപാര്‍ശകളല്ല നിര്‍ദേശങ്ങള്‍ മാത്രമാണെന്നും ഇത്‌ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന്‌ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം പത്തു വര്‍ഷത്തിലൊരിക്കലാക്കണമെന്നും താഴെതട്ടിലുള്ള ജീവനക്കാരുടെ സ്ഥിരം നിയമനം ഒഴിവാക്കി പുറംകരാര്‍ നല്‍കണമെന്നതുമടക്കമുള്ള ശുപാര്‍ശകളാണ്‌ നിയമസഭാ എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുള്ളത്‌. എന്നാല്‍ ഈ റിപ്പോര്‍ട്ടിലുള്ളത്‌ നിര്‍ദ്ദേശങ്ങളാണെന്നും അതു നടപ്പിലാക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നുമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയില്‍ വ്യക്തമാക്കിയത്‌. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന്‌ അടിയന്തരപ്രമേയ നോട്ടീസിന്‌ സ്പീക്കര്‍ അനുമതി നിഷേധിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. 2003 ലെ ധനവിനിയോഗ നയത്തിന്റെ അടിസ്ഥാനത്തില്‍ നിയോഗിച്ച എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ്‌ ഇന്നലെ സഭയില്‍ സമര്‍പ്പിച്ചത്‌.
Comment: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം പത്തു വര്‍ഷത്തിലൊരിക്കലാക്കണമെന്നും താഴെതട്ടിലുള്ള ജീവനക്കാരുടെ സ്ഥിരം നിയമനം ഒഴിവാക്കി പുറംകരാര്‍ നല്‍കണമെന്നതുമടക്കമുള്ള നിയമസഭാ എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റിയുശുപാര്‍ശകള്‍ അറുപിന്തിരിപ്പന്‍ 
-കെ എ സോളമന്‍ 

അറിയാതെ – കവിത -കെ എ സോളമന്‍



beautiful!!

















എങ്ങനെയാണ് നീ ചുണ്ടുകള്‍ തണുപ്പിക്കുന്നത്
പൊള്ളുന്ന ഒരു ചുംബനത്തിന് മേല്‍
എങ്ങനെയാണ് നീ വിയര്‍പ്പാറ്റുന്നത്
തിളച്ചുമറിഞ്ഞ നിന്റെ ശരീരത്തിന്ടെ
എങ്ങോട്ടാണ് നീ കണ്ണുകള്‍ പായ്ക്കുന്നത്
പ്രേമാര്‍ദ്രമായൊരു നോക്കിനൊടുവില്‍
എങ്ങനെയാണ് നീ ആസ്വരം കേള്‍ക്കാതിരിക്കുന്നത്
ഒരിയ്ക്കലും മറക്കില്ലെന്ന്പറഞ്ഞോരാസ്വരം  

നിശ്ചയമായും നീ ഓര്‍ക്കുന്നുണ്ടാകും
നീ എന്നെ ക്ഷണിച്ചോരാ ദിനം
മയക്കമാര്‍ന്നോരാ കണ്ണുകള്‍
നിന്റെ പതിവു യാത്രാമൊഴി
നിന്റെ ചുംബനത്തിന്റെ തണുപ്പ്
നിന്റെ മുഖത്തെ നവ്യ ഭാവങ്ങള്‍
അതെന്നോട് പറഞ്ഞു
അല്ല എന്തോ പറയാനുള്ളത് പോലെ തോന്നി  
എങ്ങനെയെന്നോ
വേദന അറിയാതെ
സ്പര്‍ശ മറിയാതെ  
സ്പന്ദനമില്ലാതെ

ഒരു ചൂട് നിമിഷത്തിന് ശേഷം
നിന്റെ ഹൃദയസ്പന്ദനം എങ്ങനെ
ജീവന്‍ സ്വതന്ത്രമാകുന്നത് എങ്ങനെ
ഒരു പുതിയ കൂട്ടുകാരന്‍
പുതിയ ഹൃദയ പാഠങ്ങള്‍
വീണ്ടും പ്രണയിക്കുക ക്രൂരമാണ്  
ഒരു പക്ഷേ നീഎന്നെ ഓര്‍ക്കുന്നില്ലായിരിക്കും
ചരിതത്താളിലെ പഴയ പ്രണയകഥ
ആരോ ചരടില്‍കെട്ടിയ പട്ടം ഞാന്‍
പൊട്ടിവീണതോ നിന്റെ മുന്നില്‍
വളരെവേഗത്തില്‍ വളരെ വികാരത്തില്‍
എന്റെ സഹനങ്ങളുടെ നെറുകയില്‍
ഞാന്‍ കരുതി നീ കരുത്താകുമെന്ന്

ഞാന്‍ അറിയേണ്ടതായിരുന്നു
നീ എന്നെ ക്ഷണിച്ചപ്പോള്‍
നിന്റെ കണ്ണിലെ മയക്കം
പതിവു വിരഹ രംഗങ്ങള്‍,
വിടവാങ്ങലിലെ പൊയ് വാക്കുകള്‍
തണുത്ത ചുംബനം
നിന്‍ മുഖ വികാരങ്ങള്‍
അവ എന്നോടു പറഞ്ഞു
അല്ല എന്തോ പ്രായനുള്ളത് പോലെ
എങ്ങനെയെന്നോ
ചേതനയില്ലാതെ
വേദന അറിയാതെ
സ്പന്ദനമില്ലാതെ
സ്പര്‍ശ മറിയാതെ  
അറിയാതെ , അറിയാതെ------

Thursday, 20 December 2012

സാഹിത്യസല്ലാപം


ആരേലും ഒരു കല്ല്‌ ഇങ്ങെടുത്തെ :)


Like us ╚► @[399117046791397:274:Malayali Online]
<>

















ചേര്‍ത്തല: ചേര്‍ത്തല സംസ്‌കാരയുടെ സാഹിത്യസല്ലാപം മുരളി ആലിശ്ശേരി ഉദ്ഘാടനം ചെയ്തു. പൂച്ചാക്കല്‍ ഷാഹുല്‍ അധ്യക്ഷത വഹിച്ചു. പി.വിജയപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. എ.എ.എം. നജീബ് നന്ദി പറഞ്ഞു. പ്രൊഫ. കെ.എ. സോമളന്‍, പ്രസന്നന്‍ അന്ധകാരനഴി, പൂച്ചാക്കല്‍ ലാലന്‍, വി.എസ്. പ്രസന്നകുമാരി, റംല ഹനീഫ്, പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴി, തിരുനല്ലൂര്‍ തങ്കപ്പന്‍, പൂച്ചാക്കല്‍, ഷാഹുല്‍ എന്നിവര്‍ കവിതകളും ഗ്രാമശ്രീ സുരേഷ്, ബിമല്‍ രാജ് കടക്കരപ്പള്ളി, അലിയപ്പന്‍ എന്നിവര്‍ കഥകളും അവതരിപ്പിച്ചു. 

Comment: വെട്ടക്കല്‍ മജീദ് എവിടെപ്പോയി ?
കെ എ സോളമന്‍ 

Wednesday, 19 December 2012

KAS Leaf blog: ഒലീവിയ കള്‍പോ വിശ്വസുന്ദരി

KAS Leaf blog: ഒലീവിയ കള്‍പോ വിശ്വസുന്ദരി: ലാസ് വേഗാസ്: 2012 ലെ വിശ്വസുന്ദരിയായി അമേരിക്കന്‍ സുന്ദരി ഒലീവിയ കള്‍പോ തിരഞ്ഞെടുക്കപ്പെട്ടു. ലാസ് വേഗാസിലെ ...

ഒലീവിയ കള്‍പോ വിശ്വസുന്ദരി















ലാസ് വേഗാസ്: 2012 ലെ വിശ്വസുന്ദരിയായി അമേരിക്കന്‍ സുന്ദരി ഒലീവിയ കള്‍പോ തിരഞ്ഞെടുക്കപ്പെട്ടു. ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോയില്‍ നടന്ന മത്സരത്തില്‍ ഫിലിപ്പൈന്‍സിന്റെ ജാനിന്‍ ടുഗോനോണ്‍ ഒന്നാം റണ്ണറപ്പും വെനസ്വേലന്‍ സുന്ദരി ഐറിന്‍ എസ്സര്‍ രണ്ടാം റണ്ണറപ്പുമായി.

89 പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഇന്ത്യയുടെ ശില്‍പ സിങിന് 16 ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Comment: സുന്ദരികള്‍ ഇന്ത്യയില്‍ മാത്രമാണെന്നാരു പറഞ്ഞു ? 
-കെ എ സോളമന്‍ 

Tuesday, 18 December 2012

പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല – മുഖ്യമന്ത്രി











തിരുവനന്തപുരം:  സംസ്ഥാനത്തെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുവജനസംഘടനകളുമായി കൂടിയാലോചന നടത്തിയ ശേഷം മാത്രമേ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നകാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എടുക്കൂ.സംസ്ഥാനത്ത് നിയമനനിരോധനമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കെ. മുരളീധരന്‍ എംഎല്‍എ നല്‍കിയ കത്ത്‌ തന്റെ പരിഗണനയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിബിഐ ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ്‌ മുരളി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ കത്തില്‍ നിയമോപദേശം തേടിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
Comment :പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് അതിന്റെ ഒരു രീതി. മാര്‍ച്ച് 31-നു മാണി അത് ഒറ്റയ്ക്ക് ചെയ്തുകൊള്ളും !
-കെ എ സോളമന്‍ 

പി‌എസ് : ഇതോടൊപ്പം മുഖ്യമന്ത്രിയുടെ മുന്‍ പ്രസ്താവനകളും  വായിക്കുന്നത് നന്ന് 
 18-ജൂലായില്‍(2012,) പ്രസിദ്ധീകരിച്ചത് 

പെന്‍ഷന്‍ പ്രായം: യാഥാര്‍ഥ്യം ഉള്‍ക്കൊള്ളേണ്ടിവരുമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍, പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ എന്നീകാര്യങ്ങളില്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാരിന് മുന്നോട്ടു പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ തീരുമാനം എടുക്കേണ്ടി വരും.

യുവജനങ്ങളുമായും സര്‍വീസ് സംഘടനകളുമായും ചര്‍ച്ച ചെയ്ത് അവരെ വിശ്വാസത്തിലെടുത്തേ തീരുമാനം എടുക്കൂ. യുവജനങ്ങള്‍ക്ക് വിശ്വാസം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി നിര്‍ണായകമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തലും പങ്കാളിത്ത പെന്‍ഷനും മന്ത്രിസഭയുടെ പരിശോധനയിലാണ്.

WEDNESDAY, 15 FEBRUARY 2012

പെന്‍ഷന്‍പ്രായം: ചര്‍ച്ചയില്‍ തീരുമാനമായില്ല

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തുന്ന കാര്യം യു.ഡി.എഫ് യോഗത്തിനുശേഷം ചര്‍ച്ചചെയ്തു തീരുമാനിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമായിരുന്നില്ല.

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പെന്‍ഷന്‍ പ്രായം ഏകീകരണം ഒഴിവാക്കി വിരമിക്കല്‍ പ്രായം 56 ആയി നിജപ്പെടുത്താനായിരുന്നു ധാരണ. സര്‍വീസ് സംഘടനകള്‍ ഇക്കാര്യത്തില്‍ വന്‍ സമ്മദര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. ഇതോടൊപ്പം യുവാക്കളുടെ പ്രതികരണവും മുന്‍കൂട്ടി കണ്ടുള്ള പാക്കേജായിരിക്കും യുഡിഎഫ് യോഗത്തില്‍ തയ്യാറാക്കുക.
-കെ എ സോളമന്‍ 

കലോല്‍സവം@ ഫേസ് ബുക്ക്


Sunday, 16 December 2012

അഞ്ചംഗ കുടുംബത്തിന് ഒരു മാസത്തെ ചെലവ്‌ 600 രൂപയെന്ന്‌


ന്യൂദല്‍ഹി: അഞ്ചംഗ കുടുംബത്തിനു രു മാസത്തെ ഭക്ഷണച്ചെലവിന്‌ 600 രൂപ മതിയാകുമെന്ന്‌ ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്‌. ദല്‍ഹി സര്‍ക്കാരിന്റെ സബ്സിഡിക്കു പകരം പണം പദ്ധതിയായ അന്നശ്രീയോജന ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ്‌ മുഖ്യമന്ത്രിയുടെ പരാമര്‍ശം.
അഞ്ചോളം അംഗങ്ങളുള്ള ഒരു പാവപ്പെട്ട കുടുംബത്തിന്‌ ഒരു മാസം ചപ്പാത്തിയും ദാലും ചോറും കഴിക്കാന്‍ സബ്സീഡിയായി ലഭിക്കുന്ന 600 രൂപ മതിയെന്നായിരുന്നു ദീക്ഷിതിന്റെ നിരീക്ഷണം. ത്യാഗരാജ സ്റ്റേഡിയത്തില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സബ്സിഡി പണം നേരിട്ട്‌ നല്‍കുന്ന പദ്ധതിയില്‍പ്പെടുത്തി ദല്‍ഹി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘അന്നശ്രീ യോജന’ പദ്ധതിക്കായി 200 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ദീക്ഷിത്‌ പറഞ്ഞു. ഷീല ദീക്ഷിതിന്റെ പരാമര്‍ശത്തിനെതിരെ വനിതാ ക്ഷേമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്‌.
ഏഴംഗ കുടുംബത്തിനു പ്രതിമാസം 3000 രൂപ ലഭിച്ചാല്‍ പോലും ജീവിക്കാന്‍ കഴിയില്ലെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി.
Comment : 600 രൂപയ്ക്കു ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്നു 19 മസാല ദോശ കിട്ടും .അഞ്ചംഗ കുടുംബത്തിന് ഒരു മാസത്തേക്ക് അത് മതിയെങ്കില്‍ മതി. പ്രധാന്‍ മന്ത്രിജി സൂചിപ്പിച്ച ലോകവിവര മില്ലാത്തവരില്‍ മുഖ്യമന്ത്രിമാരും പെടുമോ ?
K A Solaman 

Saturday, 15 December 2012

മഅദനിക്ക് നീതി ലഭിക്കേണ്ടത് കോടതിയില്‍ നിന്ന്: വി.എസ്‌


തിരുവനന്തപുരം: മഅദനി പ്രശ്‌നത്തില്‍ വീണ്ടും സി.പി.എമ്മില്‍ ഭിന്നസ്വരം. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കേണ്ടത് എല്‍.ഡി.എഫോ യു.ഡി.എഫോ അല്ല മറിച്ച് കോടതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തരുതെന്നും വി. എസ്. ആവശ്യപ്പെട്ടു

Comment. He said it.
K A Solaman 

കനാല്‍ക്കരയില്‍ ഇരുന്ന ദമ്പതിമാരെ അപമാനിക്കല്‍: എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍




ആലപ്പുഴ: നഗരത്തിലെ കനാല്‍ക്കരയില്‍ വിശ്രമിച്ച ദമ്പതിമാരെ അപമാനിച്ച സംഭവത്തില്‍ സൗത്ത് എസ്.ഐ. ബാലചന്ദ്രന്‍ നായരെ ജില്ലാ പോലീസ് ചീഫ് കെ.ജി.ജയിംസ് സസ്‌പെന്‍ഡ് ചെയ്തു. ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റിയംഗം എം.രാജേഷിനെയും ഭാര്യ രശ്മിയെയുമാണ് സംസാരിച്ചിരിക്കുമ്പോള്‍ പിടികൂടിയത്. ദമ്പതിമാരാണെന്ന് പറഞ്ഞിട്ടും സിന്ദൂരപ്പൊട്ടും താലിമാലയും ഇല്ലെന്നുപറഞ്ഞ് ഇവരെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി അപമാനിച്ചുവെന്നാണ് ആക്ഷേപം.

എന്നാല്‍, സ്റ്റേഷനില്‍ ദമ്പതിമാരോട് വളരെ മോശമായി പെരുമാറിയ വനിതാ പോലീസിനും പോലീസ് ഡ്രൈവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാത്തതില്‍ ശാസ്ത്രസാഹിത്യപരിഷത്ത് പ്രതിഷേധിച്ചു.

പോലീസിന്റെ സദാചാര ഗുണ്ടായിസത്തിനെതിരെ 15ന് ശനിയാഴ്ച 3.30ന് ശാസ്ത്രസാഹിത്യപരിഷത്തിന്റെയും വിവിധ വനിതാ സാംസ്‌കാരിക മതേതര സംഘടനകളുടെയും നേതൃത്വത്തില്‍ ആലപ്പുഴ നഗരചത്വരത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ദമ്പതിമാരെ അപമാനിച്ചതിനെതിരെ വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ വ്യാപകമായ പ്രതികരണം ഉയര്‍ന്നിട്ടുണ്ട്. ഒരുലക്ഷത്തില്‍ അധികം പേരിലേക്ക് നെറ്റ്‌വര്‍ക്കിലൂടെ മാത്രം വിവരമെത്തി. ശാസ്ത്രസാഹിത്യപരിഷത്ത് സംഭവം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്‌ചെയ്തപ്പോള്‍ രണ്ടുദിവസത്തിനുള്ളില്‍ 6720 പേര്‍ പങ്കുവച്ചു.


Comment:  കനാല്‍ക്കരയിലെ കാമകേളി ഉല്‍ഘോഷിക്കുന്നതിനാണ് ഇപ്പോള്‍ മാര്‍ക്കറ്റ്. പോലീസിന്റെ ഗതികേട് ആരോട് പറയാന്‍ ?ചന്തിക്കു നല്ല പെടപെടേക്കേണ്ട ചില ലോ വെയ്സ്റ്റ് ഫ്രാഡുകളും കനാല്‍ക്കരയില്‍ നിരങ്ങുന്നുണ്ട്, ഇവറ്റകളില്‍ നിന്നു ശാസ്ത്ര  സാഹിത്യ പരിഷത്തുകാരെ എങ്ങനെയാണ് തിരിച്ചറിയുക?




-K A Solaman 

Friday, 14 December 2012

നടി വിദ്യാബാലന്‍ വിവാഹിതയായി












മുംബൈ: മലയാളിയും ബോളിവുഡ്‌ നടിയുമായ വിദ്യാ ബാലനും യു.ടി.വി. മോഷന്‍ പിക്‌ച്ചേഴ്‌സ് സി.ഇ.ഒ. സിദ്ധാര്‍ഥ് റോയ് കപൂറും വിവാഹിതയായി. പുലര്‍ച്ചെ 4.45ന്‌ ബാന്ദ്രയിലെ ഗ്രീന്‍ മെയില്‍ ബംഗ്ലാവിലായിരുന്നു വിവാഹ ചടങ്ങുകള്‍. തീര്‍ത്തും സ്വകാര്യമായി നടന്ന വിവാഹചടങ്ങുകള്‍ ഒരുമണിക്കൂറോളം നീണ്ടുനിന്നു. തമിഴ്‌-പഞ്ചാബി രീതികള്‍ സമന്വയിപ്പിച്ചായിരുന്നു ചടങ്ങുകള്‍.
പരമ്പരാഗത രീതിയിലുള്ള വേഷവിധാനങ്ങള്‍ അണിഞ്ഞാണ്‌ വിദ്യയും സിദ്ധാര്‍ഥും വിവാഹത്തിനെത്തിയത്‌. വിദ്യയുടെ പ്രിയപ്പെട്ട ഡിസൈനര്‍ സഭ്യസാചി മുഖര്‍ജി രൂപകല്‍പന ചെയ്ത കാഞ്ചീപുരം സാരി ബംഗാളി രീതിയില്‍ അണിഞ്ഞാണ്‌ വിദ്യ എത്തിയത്‌. പരമ്പരാഗതശൈലിയിലുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. കുടുംബാഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങുകളില്‍ വിദ്യയുടെ പിതാവ്‌ പി.ആര്‍ ബാലന്‍, അമ്മ സരസ്വതി, മുതിര്‍ന്ന സഹോദരി പ്രിയ, ഭര്‍ത്താവ്‌ കേദാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇരുവരുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച രാത്രി വിദ്യയുടെ ജുഹുവിലുളള വീട്ടില്‍ വിവാഹമോതിരമിടല്‍ ചടങ്ങ്‌ നടന്നിരുന്നു. വിദ്യാ ബാലന്‍ മലയാളിയും സിദ്ധാര്‍ഥ്‌ റോയ്‌ കപൂര്‍ പഞ്ചാബ്‌ സ്വദേശിയുമാണ്‌. വിദ്യാബാലനും സിദ്ധാര്‍ഥ് റോയ് കപൂറും കരീബിയന്‍ ദ്വീപിലായിരിക്കും മധുവിധു ആഘോഷിക്കുക.
Comment: ദാമ്പത്യം എങ്ങനെ സക്സസ്ഫുള്‍ ആക്കാമെന്ന് കാവ്യാമാധവന്‍, മമ്ത മോഹന്‍ദാസ് എന്നീ നടികളോടു ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.
-കെ എ സോളമന്‍ 

ചാരക്കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ലെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ചാരക്കേസ് സംബന്ധിച്ച് ഒരു നിവേദനം സrക്കാരിന് ലഭിച്ചിട്ടുണ്ട്. ഇത് സrക്കാr പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എം. ചന്ദ്രന്‍, കോലിയക്കോട്‌ കൃഷ്ണന്‍ നായര്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക്‌ രേഖാമൂലം മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേസില്‍ ദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഉചിതമായ നടപടി സ്വീകരിക്കണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും എന്നാല്‍ അച്ചടക്ക നടപടി വേണ്ടെന്നാണ്‌ നിലവില്‍ സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സിബി മാത്യൂസ്‌ അടക്കം മൂന്ന്‌ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നായിരുന്നു സിബിഐ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നത്‌. കെ. മുരളീധരന്‍ അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ട്‌ രംഗത്തെത്തിയിരുന്നു.
Comment: കെ മുരളീധരനെതിരെ നടപടിയുണ്ടാകുമോ?
-കെ എ സോളമന്‍ 

Wednesday, 12 December 2012

മനുഷ്യനിലെ മണികണ്ഠനെ ദര്‍ശിക്കുക

കെ.ജെ.യേശുദാസ്‌





തൃപ്പൂണിത്തുറയില്‍ പാട്ട് പഠിക്കുന്ന കാലം. അമ്പതുകളുടെ അവസാനം. ശരീരത്തിന് പട്ടിണി. മനസ്സില്‍ പാട്ട്. പൂര്‍ണത്രയീശന്റെ ഉത്സവം നടക്കുകയാണ്. മതില്‍ക്കകത്ത് മധുരമണിയുടെ കച്ചേരി. ഞാനും സുഹൃത്ത് ഗോവിന്ദന്‍കുട്ടിയുംകൂടി ക്ഷേത്രപരിസരത്തെത്തി. ആന, മേളം, ആരവാരം, ഒക്കെ ഗംഭീരം. കച്ചേരി കാണണമെന്നും കേള്‍ക്കണമെന്നുമുണ്ട്. അഹിന്ദുവായി ജനിച്ചില്ലേ....? അവസരം കിട്ടില്ലെന്ന് മനസ്സ് മന്ത്രിച്ചു. ഗോവിന്ദന്‍കുട്ടി അകത്തുകയറുവാന്‍ നിര്‍ബന്ധിച്ചു. അന്നത്തെ ഭയംകൊണ്ടും അനാവശ്യമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കേണ്ട എന്നു കരുതിയതുകൊണ്ടും ഞാന്‍ പിന്‍വാങ്ങി. പുറത്തെ ബഹളത്തില്‍നിന്നുകൊണ്ട് മധുരമണിയുടെ സ്വരമാധുര്യം നുണഞ്ഞു. ഈ അനുഭവം ഞാന്‍ പലരുമായും പങ്കുവെച്ചു. വൈക്കത്തെ വാസുദേവന്‍ നമ്പൂതിരിയില്‍നിന്ന് ശബരിമലയേയും സ്വാമി അയ്യപ്പനേയുംപറ്റി കൂടുതല്‍ അറിഞ്ഞു. മണികണ്ഠദര്‍ശനം ആഗ്രഹിച്ചു. ആഗ്രഹം നിയന്ത്രണാതീതമായപ്പോള്‍ ദേവസ്വത്തിലേക്ക് ഒരു കത്തെഴുതി.
ഇരുമുടിക്കെട്ടും വ്രതദീക്ഷയുമുണ്ടെങ്കില്‍ ഏതൊരു ഭക്തനും ശബരിമലദര്‍ശനം ആവാമെന്നും തീര്‍ച്ചയായും താങ്കള്‍ വരണമെന്നും മറുപടി ലഭിച്ചു.
അങ്ങനെ 1976ലാണെന്നു തോന്നുന്നു, ഞാന്‍ മുംബൈയിലെ അപ്പുനായര്‍, ഉണ്ണിച്ചേട്ടന്‍ എന്നിവരടങ്ങിയ അയ്യപ്പസംഘത്തോടൊപ്പം കന്നിസ്വാമിയായി മലചവിട്ടി. അനുഭവം ഏറെ ഹൃദ്യമായിരുന്നു. എന്റെ സങ്കല്പത്തിനും അതീതമായ സാഹോദര്യം, സഹവര്‍ത്തിത്വം, സമത്വം ഒക്കെ സന്നിധാനത്ത് ദര്‍ശിച്ചു.
ഭൗതികശരീരത്തെ നാം ഓരോ പേര് വിളിക്കുന്നു. ശരീരം മണ്‍മറയുമ്പോള്‍ ആ പേര് ഇല്ലാതെയാവുന്നു.
ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുന്നു എന്ന സത്യമാണ് ഇവിടെ സംഭവിക്കുന്നത്. ഈ സത്യത്തെ ഇഹലോകത്തില്‍വെച്ചുതന്നെ അനുഭവിച്ചറിയാനുള്ള ഒരു പരിശീലനമാണ് മലയാത്രയും ദര്‍ശനവും.

വ്രതമെടുത്ത് മാലയിട്ടു കഴിഞ്ഞാല്‍ ഞാന്‍ യേശുദാസല്ല; സ്വാമിയാണ്, അയ്യപ്പനാണ്. മനുഷ്യനിലെ ഈശ്വരനെ കണ്ടെത്താനും മനുഷ്യനെ ഈശ്വരതത്ത്വത്തിലേക്കുയര്‍ത്താനുമുള്ള ദര്‍ശനത്തിന്റെ പ്രതീകമാണിത്.
നമ്മിലെ ഈശ്വരനെ അനുഭവിക്കാനും അനുഭവിപ്പിക്കാനുമുള്ള ഒരു മണ്ഡലകാലമാവട്ടെ മനുഷ്യജീവിതം.
 


കമെന്‍റ്: യേശുദാസ് ദേവന്‍ ഈ നൂറ്റാണ്ടിലെ അവതാരമാവനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ട് 
-കെ എ സോളമന്‍ 

Tuesday, 11 December 2012

ലോഡ് ഷെഡ്ഡിങ് സമയം കൂട്ടില്ല-മന്ത്രി ആര്യാടന്‍ മുഹമ്മദ്




തിരുവനന്തപുരം: പ്രതിമാസം 200 കോടി രൂപ നഷ്ടം സഹിച്ചാണ് കെ.എസ്.ഇ.ബി. പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതെന്നും നഷ്ടം കുറയ്ക്കാനായി ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുകയില്ലെന്നും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു.

പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതില്‍ കെ.എസ്.ഇ.ബി. അനാസ്ഥ കാണിച്ചിട്ടില്ല. സൗത്ത് സോണില്‍ ലഭ്യമാകുന്നതില്‍ 50 ശതമാനത്തിലേറെ വൈദ്യുതി വാങ്ങുന്നത് കേരളമാണ്. കൂടുതല്‍ വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 10 മണിക്കൂറിലേറെ പവര്‍കട്ടുള്ളപ്പോള്‍ സംസ്ഥാനത്ത് അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡങ് മാത്രമാണുള്ളതെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ജലവൈദ്യുതി നിലയങ്ങളുടെ സ്ഥാപിത ശേഷിയുടെ 80 ശതമാനം ഉത്പാദനസജ്ജമാക്കിയിട്ടുണ്ട്. ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരം കേരളത്തിന് 958.33 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്. കൂടാതെ അണ്‍ലോക്കേറ്റഡ് വിഹിതത്തില്‍നിന്നും 264.07 മെഗാവാട്ട് വൈദ്യുതിയും ലഭിക്കുന്നുണ്ട്. ഇതിനു പുറമേ 100 മെഗാവാട്ട് അധികവിഹിതം നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ചതായി മന്ത്രി അറിയിച്ചു.
Comment: ലോഡ് ഷെഡ്ഡിങ് സമയം കൂട്ടിക്കോളൂ മന്ത്രിജി , ഒരുവിധപ്പെട്ട എ പി എല്‍/ ///ബി പി എല്‍ ജനത്തിന് ഇന്‍വെര്‍ട്ടര്‍ ഉണ്ട് . ഇന്‍വെര്‍ട്ടര്‍ കമ്പനികള്‍ പച്ച പിടിക്കണമെന്നതാണല്ലോ നുമ്മടെ ഉത്തേശം!
-കെ എ സോളമന്‍ 

Sunday, 9 December 2012

രഞ്ജിനി ഹരിദാസിന്റെ എന്‍ട്രി പതിന്നാലിന്‌



രഞ്ജിനി ഹരിദാസ് ആദ്യമായി അഭിനയിക്കുന്ന 'എന്‍ട്രി' ഡിസംബര്‍ പതിന്നാലിന് തിയേറ്ററിലെത്തുന്നു. അതുല്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേഷ് അമനകര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്‍ട്രി' യില്‍ ബാബുരാജ്, ഭഗത്, അശോകന്‍, സുരേഷ് കൃഷ്ണ, കണ്ണന്‍ പട്ടാമ്പി, രാജാ സാഹിബ്, രാജ് മോഹന്‍ ഉണ്ണിത്താന്‍, ടി.എസ്. രാജു, അര്‍ജുന്‍ രവി, ആകാശ് അശോക്, നിഹാല്‍, ജിന്‍സ് ഭാസ്‌കര്‍, അതിഥി ചൗധരി, സിജാ റോസ്, കുളപ്പുള്ളി ലീല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Comment: ഇതോടെ അല്പം അടക്കം വരുമെന്നു പ്രതീക്ഷിക്കാം 
-കെ എ സോളമന്‍ 

Saturday, 8 December 2012

KAS Leaf blog: ഞെട്ടല്‍ രോഗം!

KAS Leaf blog: ഞെട്ടല്‍ രോഗം!: തന്റെ ഞെട്ടല്‍ രോഗം എന്നാണ്‌ തുടങ്ങിയതെന്ന്‌ രാമന്‍ നായര്‍ക്ക്‌ നിശ്ചയമില്ല. ഒരുപക്ഷെ ജന്മനായുളളതാകാം. രോഗം കലശലായത്‌ ടിവിയുടെ ആവിര്‍ഭാവ...

ഞെട്ടല്‍ രോഗം!

നാട്ടുവഴികളിലും ,അമ്പലപറമ്പിലും ആരും കാണാതെ ഹൃദയങ്ങള്‍ കൈമാറിയിരുന്ന കാലമായിരിയ്ക്കണം പ്രണയത്തിന്റെ പ്രണയകാലം .ഇന്നു ഈ കമ്പ്യൂട്ടര്‍യുഗത്തില്‍ ചാറ്റിങ്ങിലും കടലോരങ്ങളിലെ ജനനിബിഡമായ സ്ഥലങ്ങളിലൂടെ തൊട്ടുരുമിയും ആലിംഗനബന്ധരായും പ്രണയിക്കുമ്പോള്‍ പ്രണയത്തിന്റെ നിഷ്കളങ്കത എവിടെയോ നഷ്ട്ടപെട്ടു പോകുന്നതായി തോനുന്നുണ്ട്. പ്രണയമെന്ന ആര്‍ദ്രമായ വികാരം ഹൃദയത്തില്‍ മനോഹരമായ മയില്‍പീലിതുണ്ട്‌ പോലെ സൂക്ഷിച്ചിരുന്ന കൌമാരം നമുക്ക് നഷ്ടപ്പെട്ട് പോയിരിയ്ക്കുന്നു .നഷ്ടപെട്ട ആ സുന്ദരകാലം പ്രണയത്തിനു ഇനി ഉണ്ടാകുമോ ?.

തന്റെ ഞെട്ടല്‍ രോഗം എന്നാണ്‌ തുടങ്ങിയതെന്ന്‌ രാമന്‍ നായര്‍ക്ക്‌ നിശ്ചയമില്ല. ഒരുപക്ഷെ ജന്മനായുളളതാകാം. രോഗം കലശലായത്‌ ടിവിയുടെ ആവിര്‍ഭാവത്തോടെയാണ്‌. ഒട്ടുമിക്ക ടിവി വാര്‍ത്തകളും പ്രേക്ഷകനെ ഞെട്ടിപ്പിക്കുന്നതാണ്‌., ഞെട്ടിപ്പിച്ചു പിടിച്ചിരുത്തണം. അതാണ്‌ ഓരോ ചാനലിന്റെയും ലക്ഷ്യം. എന്തിന്‌ ചാനലിനെ മാത്രം കുറ്റം പറയുന്നു, പത്രവാര്‍ത്തകളും ഞെട്ടിപ്പിക്കുന്നതുതന്നെ, അപ്പോ ജന്മനാ ഞെട്ടലുള്ളവന്റെ കാര്യം പറയേണ്ടതില്ലല്ലോ?

ഈയിടെ ഒരു കോണ്‍ഗ്രസ്‌ നേതാവ്‌ വളപട്ടണം പോലീസ്‌ സ്റ്റേഷനില്‍ കയറി ‘സുരേഷ്‌ ഗോപി’ കളിച്ചതു കണ്ടു. രാമന്‍ നായര്‍ ഞെട്ടി. 50 കോടിക്കുമപ്പുറം അമൂല്യമാണ്‌ തന്റെ മൂന്നാം ഭാര്യയെന്ന്‌ രണ്ടെണ്ണത്തെ ഉപേക്ഷിച്ച ഒരു ട്വിറ്റര്‍ മന്ത്രിയുടെ ട്വിറ്റു കെട്ട്‌ രാമന്‍ നായര്‍ ഞെട്ടി. ജ്ഞാനപീഠം കേറിയ ലോകോത്തര മലയാള സാഹിത്യകാരന്മാര്‍ ഒരേ വേദിയില്‍ വന്നിട്ടും പരസ്പ്പരം കണ്ണുകൊടുക്കാതെ വിഎസ്‌-- പിണറായി കളിച്ചതുകണ്ടും നായര്‍ ഞെട്ടി. സാംസ്കാരിക നിലയത്തിന്റെ പിന്നാമ്പുറ മതിലിനോട്‌ ചേര്‍ന്ന്‌ മൂത്രശങ്ക മാത്രം തീര്‍ത്തിട്ടുള്ള വികടകവി ഇസ്മായില്‍ കുളക്കടവിന്‌ ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീ ചാത്തന്‍ സേവാ സാഹിത്യ അക്കാദമിയുടെ സാഹിത്യ ഫെല്ലോഷിപ്പ്‌ കിട്ടിയതറിഞ്ഞും രാമന്‍നായര്‍ ഞെട്ടി. ഇങ്ങനെ രാമന്‍ നായര്‍ക്കുണ്ടായ ഞെട്ടലുകളുടെ കഥ പറഞ്ഞാല്‍ തീരില്ല.

ഓര്‍ക്കാപ്പുറത്ത്‌ ഒരിയ്ക്കല്‍ പോക്കറ്റിലിരുന്ന മൊബെയില്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ വല്ലാതെ ഞെട്ടിപ്പോയി. തുടര്‍ന്ന്‌ പനി ബാധിച്ചതു കാരണം ഒരു മാസം ആശുപത്രി കിടക്കയിലായിരുന്നു. ഒരു ദിവസം ഭാര്യ കാര്‍ത്യായനിപിള്ള മധുരം തൊടാത്ത ചായയില്‍ റെസ്ക്‌ മുക്കി തന്നത്‌ ചുണ്ടോടടുപ്പിച്ചപ്പോള്‍ അടര്‍ന്ന്‌ താഴെ വീണതുകണ്ട്‌ രാമന്‍ നായര്‍ കലശലായി ഞെട്ടി. വിവരം കാര്‍ത്ത്യായനിപിള്ള തന്നെയാണ്‌ ഡോക്ടറോട്‌ പറഞ്ഞത്‌. . ഇനി മുതല്‍ റെസ്ക്‌ ചായയില്‍ മുക്കി കൊടുക്കണ്ട, മുക്കാതെ കൊടുത്താല്‍ മതിയെന്ന്‌ ഡോക്ടര്‍ കാര്‍ത്ത്യായനിയെ ഉപദേശിക്കുന്നതും കേട്ടു.

ആശുപത്രി വിട്ടു വീട്ടില്‍ വന്നിട്ടും ഞെട്ടല്‍ രോഗം മാറാതെ നിന്നു. ഞെട്ടാതിരിക്കാന്‍ ടിവി ഓണ്‍ ചെയ്യാറില്ല. പത്രം തുറന്നു നോക്കാറുമില്ല. പത്രം നിര്‍ത്തിയേക്കാന്‍ പറഞ്ഞപ്പോള്‍ പത്രക്കാരന്‍ പറഞ്ഞത്‌ തോന്നണതുപോലെ നിര്‍ത്താനും വാങ്ങാനും പറ്റില്ലെന്നാണ്‌..  അതുകൊണ്ട്‌ പത്രം മുടങ്ങാതെ വരുന്നുണ്ടെങ്കിലും തുറന്നു നോക്കാറില്ല. എന്തിന്‌ ഞെട്ടണം?

ജീവനില്‍ എത്ര കുറി ഞെട്ടിയിട്ടുണ്ടെന്നതിന്‌ രാമന്‍ നായര്‍ക്ക്‌ കണക്കില്ല. എങ്കിലും മറ്റാരെക്കാളും താനാണ്‌ കൂടുതല്‍ ഞെട്ടിയിരിക്കുന്നതെന്ന്‌ രാമന്‍ നായര്‍ക്ക്‌ ഉറപ്പ്‌. കൊല്ലം കുറെ കഴിഞ്ഞിട്ടും രണ്ടു ഞെട്ടല്‍ സംഭവങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ഡ്രൈവിംഗ്‌ പഠിച്ചപ്പോള്‍ സംഭവിച്ചതാണ്‌ ഒന്ന്‌. . ഇടതുവശത്തിരുന്നു ഇടതു തുടയില്‍ അടിക്കുന്നയാളാണ്‌ ആശാന്‍ , അടി സ്വന്തം തുടയില്‍ അല്ലെന്ന്‌ മാത്രം. ഡ്രൈവിംഗില്‍ പിഴവില്ലെങ്കിലും ആശാന്‌ പിഴവെന്ന്‌ തോന്നിയാല്‍ ശിഷ്യന്റെ ഇടതു തുട പൊളിയും.

പഴയ അംബാസഡര്‍ കാറായതുകൊണ്ട്‌ റിവേഴ്സ്‌ ഗിയര്‍ പെട്ടെന്ന്‌ വീഴില്ല. ശിഷ്യന്‍ ഗിയറിട്ടാലും ആശാന്‍ ഗിയര്‍ ഇടാന്‍ ശ്രമിച്ചാലും ഫലം ഒന്നുതന്നെ. മുന്നോട്ടു അമര്‍ത്തി പുറകോട്ടു തള്ളിയാല്‍ ഗിയര്‍ വീഴുമെന്ന്‌ ശിഷ്യന്‍ ഒരിക്കല്‍ ആശാനോട്‌ പറഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞു ആശാന്‍ ശിഷ്യനോട്‌ പറഞ്ഞു. “മുന്നോട്ട്‌ അമര്‍ത്തി പുറകോട്ട്‌ വലിക്കണം, റിവേഴ്സ്‌ ഗിയര്‍”, ആ ഞെട്ടലിന്റെ ഓര്‍മ്മ ശിഷ്യന്‍ രാമന്‍ നായര്‍ക്ക്‌ ഇന്നും വിട്ടുമാറിയിട്ടില്ല.

മറ്റൊന്നു ജന്മഭൂമി പത്രത്തിന്റെ ‘സംസ്കൃതി’ വായിക്കുന്നത്‌ സംബന്ധിച്ചാണ്‌. സുഹൃത്ത്‌ മുരളി താമരശ്ശേരിയോട്‌ ഒരിയ്ക്കല്‍ രാമന്‍ നായര്‍ പറഞ്ഞു “സംസ്കൃതി വായിക്കണം, വിജ്ഞാനപ്രദമാണ്‌.” ഒരാഴ്ച കഴിഞ്ഞില്ല താമരശ്ശേരി രാമന്‍നായരോട്‌ പറയുകയാണ്‌ “സംസ്കൃതി പേജ്‌ വായിക്കണം വളരെ ഇന്‍ഫര്‍മേറ്റീവ്‌ ആണ്‌”, രാമന്‍ നായര്‍ ഞെട്ടി.

കാര്‍ത്ത്യായനി പിള്ളയാണ്‌ പറഞ്ഞത്‌: ” നിങ്ങള്‍ പോയി കേശവന്‍ വെളിച്ചപ്പാടിനെയൊന്നു കാണണം. അദ്ദേഹത്തിന്‌ ചില വിദ്യകള്‍ അറിയാം. നിങ്ങളുടെ രോഗം മാറും.”

ഭാര്യ പറഞ്ഞതനുസരിച്ചാണ്‌ കേശവന്‍ വെളിച്ചപ്പാടിന്റെ വീട്ടില്‍ പോയത്‌, പൂരത്തിനാളുണ്ട്‌, എല്ലാറ്റിനും ഒരോരോ രോഗങ്ങള്‍, ഏതു രോഗത്തിനും വെളിച്ചപ്പാടിന്‌ പ്രതിവിധിയുമുണ്ട്‌.

“പേടിക്കാനില്ല, ശരിയാക്കിത്തരാം” കാര്‍ത്ത്യായനിപിള്ളയുടെ മുഖത്തുനോക്കിയാണ്‌ വെളിച്ചപ്പാടു പറഞ്ഞത്‌. “പക്ഷെ ദക്ഷിണയുണ്ട്‌, 1001 വെള്ളിരൂപാ, ഒരു കെട്ടുവെറ്റിലയും”.

1001 വെള്ളി രൂപായെന്ന്‌ കേട്ടപ്പോള്‍ രാമന്‍ നായര്‍ വെളിച്ചപ്പാടിന്റെ കാതില്‍ എന്തോ സ്വകാര്യമായി പറഞ്ഞു. രാമന്‍ നായര്‍ പറഞ്ഞുനിര്‍ത്തിയതും. വെളിച്ചപ്പാട്‌ ഇരിപ്പിടത്തില്‍നിന്ന്‌ ഞെട്ടി എഴുന്നേറ്റ്‌ ഉറഞ്ഞു തുള്ളി. ഇതുകണ്ടു കാര്‍ത്തിയായനി പിള്ളയും ഞെട്ടി.

 കെ.എ.സോളമന്‍

കിലോയ്ക്ക് 44 രൂപ; അരി വില വീണ്ടും കുതിച്ചുയരുന്നു




കോട്ടയം: വില നിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ശ്രമങ്ങളെ കടത്തിവെട്ടി അരിവില വീണ്ടും കുതിച്ചുയരുന്നു. എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ ചെലവുള്ള കുത്തരി(ചുവന്ന മട്ട)ക്ക് കാലടിയിലെ മില്ലില്‍ വെള്ളിയാഴ്ചത്തെ മൊത്തവില 42.70 രൂപയാണ്. ചില്ലറവില 44 രൂപയ്ക്ക് മുകളിലാകും.

വില കുത്തനെ ഉയര്‍ന്നതോടെ മൊത്തക്കച്ചവടക്കാരും ചില്ലറവില്പനക്കാരും മില്ലുകളില്‍നിന്ന് കുത്തരി എടുക്കാന്‍ മടിക്കുകയാണ്. തയ്യാറുള്ളവര്‍ക്ക് വേണ്ടത്ര കിട്ടാനുമില്ല.
കമന്റ് ; 44-രൂപ ചില്ലറയെടുക്കാന്‍ വിഷമമാണ്, 50 -ആക്കു......
--കെ എ സോളമന്‍ 

വി.എസിന് ആരെയാണ് പേടി? - മുസ്തഫ



പെരുമ്പാവൂര്‍: നാട്ടിലുള്ള എല്ലാവര്‍ക്കുമെതിരെ കേസും അന്വേഷണവുമായി മുന്നേറുന്ന വി.എസ്, സ്വന്തം കേസിന്റെ കാര്യത്തില്‍ ഇത്ര ചൊടിക്കേണ്ടതില്ലെന്ന് മുസ്തഫ. നിയമപരമായും ശാന്തമായും കേസിനെ നേരിടുകയാണ് വേണ്ടത്. കുറ്റക്കാരനല്ലെങ്കില്‍ ഒരിക്കലും അച്യുതാനന്ദന്‍ ശിക്ഷിക്കപ്പെടില്ല. പിന്നെയെന്തിന് യുഡിഎഫ് നേതാക്കളേയും സ്വന്തം പാര്‍ട്ടിക്കാരേയും പഴിയ്ക്കണം? മുസ്തഫ ചോദിച്ചു.

അഴിമതി നിര്‍മാര്‍ജനത്തിന്റെ അവസാന വാക്കൊന്നുമല്ല വി.എസ് എന്നും മുസ്തഫ പറഞ്ഞു.

കമന്‍റ് : മുസ്തഫ ജീവിച്ചിരുപ്പുണ്ടോ ? 
-കെ എ സോളമന്‍