മുംബൈ: തിങ്കളാഴ്ച രാവിലെ 9.15 ന് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ വ്യാപാരത്തിന് തുടക്കമിട്ടത് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മണിമുഴക്കിയതോടെ. ഇവിടെ സ്ഥാപിച്ച മണി മുഴക്കുന്നതോടെയാണ് ദലാല്‍സ്ട്രീറ്റിലെ സ്റ്റോക് എക്സ്ചേഞ്ചില്‍ വ്യാപാരം തുടങ്ങുന്നതും വൈകീട്ട് അവസാനിപ്പിക്കുന്നതും. ഇന്ത്യന്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയ ഉമ്മന്‍ചാണ്ടി ഖദര്‍ മുണ്ടും ഷര്‍ട്ടും അണിഞ്ഞാണ് രാവിലെ ദലാല്‍ സ്ട്രീറ്റിലെ സ്റ്റോക് എക്സ്ചേഞ്ചിലെത്തിയത്. ബോംബെ ഓഹരി വിപണി സന്ദര്‍ശിക്കുന്ന ആദ്യത്തെ കേരള മുഖ്യമന്ത്രിയെന്ന പരിവേഷത്തോടെ എത്തിയ മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം, ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്‍െറ റീജനല്‍ കേന്ദ്രം രണ്ടുമാസത്തിനകം കൊച്ചിയില്‍ ആരംഭിക്കാന്‍ ബി.എസ്.ഇ പ്രഖ്യാപിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ സ്റ്റോക് എക്സ്ചേഞ്ചുകളിലൊന്ന് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ തനിക്കു സന്തോഷമുണ്ടെന്ന് ഇവിടെ നടന്ന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ കൈയില്‍ നിക്ഷേപത്തിനായി പണമുണ്ട്. എന്നാല്‍ കൃത്യമായ നിക്ഷേപത്തിന് അവര്‍ക്ക് വിദഗ്ധോപദേശം വിരളമായേ ലഭിക്കാറുള്ളൂ.
Comment: യു ഡി എഫിലെ ഏതുകാളക്കൂറ്റനാണു കൂടെ നില്‍ക്കുന്നതെന്നു ആദ്യമങ്ങു സംശയിച്ചു പോയി. മുരണ്ടുമുക്രയിട്ടു മാപ്പു എന്നൊക്കെ പറഞ്ഞു നടക്കുന്ന ചിലരുണ്ടല്ലോ കൂടെ ? ഷെയറില്‍ നിക്ഷേപിച്ചു ഉടു തുണി നഷ്ടമാകത്തവര്‍ കേരളത്തില്‍ ഉണ്ടെങ്കില്‍ അവര്‍കൂടി നിക്ഷേപിച്ചു ഉടുമുണ്ടുരിയട്ടെ എന്നായിരിക്കും ? .
-കെ എ സോളമന്‍
comment valare rasakaramayittundu........
ReplyDeleteThan you Mr Jayaraj.
ReplyDelete-K A Solaman