Saturday 17 December 2011

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം -കലാം




കൊച്ചി: പ്ലസ്ടു തലത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന തരത്തില്‍ പാഠ്യപദ്ധതി മാററണമെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം പറഞ്ഞു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ നാഷണല്‍ സര്‍വീസ് സ്‌കീം ആരംഭിച്ച തൊഴില്‍ നൈപുണി വികസന യജ്ഞം 'സിദ്ധി 2020' ഇടപ്പള്ളി ഗവ. വി.എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഠനസമയത്തിന്റെ 25 ശതമാനത്തോളം തൊഴില്‍ നൈപുണ്യം വളര്‍ത്തണം. ഇപ്രകാരം പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുമ്പോള്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റിനൊപ്പം തൊഴില്‍ നൈപുണ്യം നേടിയെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കണം. അടുത്ത അധ്യായനവര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020 ആകുന്നതോടെ ഭാരതത്തില്‍ തൊഴില്‍ നൈപുണ്യം നേടിയരുടെ എണ്ണം വര്‍ദ്ധിക്കും. അതുവഴി രാഷ്ട്രത്തിന് പുരോഗതിയുണ്ടാകും -മുന്‍ രാഷ്ട്രപതി പ്രത്യാശിച്ചു.

Comment: പ്രത്യേകിച്ചിനി    തൊഴിലധിഷ്ടിതം  വേണമെന്നില്ല സാര്‍ . 100 ശതമാനം റിസള്‍ട്ട്‌ ആക്കിയതോടെ പഠനം പരണത്തു കേറ്റി വെച്ചിട്ടു പശുവളര്‍ത്തല്‍ , കോഴിക്കൃഷി, വിത, കൊയ്ത്, മെതി ഇവയൊക്കെയാണ് ഇപ്പോള്‍ തൊഴില്‍ . ഇവിടൊരു കോളേജില്‍ പശുപെറ്റത് കൊണ്ട് കറവ പഠിക്കുകയാണ് അധ്യാപകരും  വിദ്യാര്‍ത്ഥികളും. പശുവളര്‍ത്തല്‍ , കൊയ്ത് ഇവയൊക്കെ പഠിക്കാന്‍ സ്ചൂളിലും കോളേജിലും പോകേണ്ടതുണ്ടോ സാര്‍ ?.      .
-കെ എ സോളമന്‍

2 comments:

  1. പശുവാണോ പെറ്റത്? കാളയാന്നു വിചാരിച്ചു കയറും കൊണ്ട് വരികയായിരുന്നു . പിന്നെ കറവ നടക്കുന്നുണ്ടെങ്കില്‍ യുണിയന്‍കാരെയും വിളിച്ചോണ്ട് വരുന്നുണ്ട് നോക്ക് കൂലി വാങ്ങിക്കാന്‍. . .

    ReplyDelete
  2. കറവമാത്രമല്ല സാര്‍ , കാളക്കുഞ്ഞിന്റെ വാലില്‍ പിടിച്ചുകൊണ്ട് ഓടുകയാണ് സാറന്‍മാറും പിള്ളാരും . ഇത് നോക്കിച്ചിരിക്കാന്‍ കുറെ പെണ്‍പിള്ളാരും. 100 ശതമാനം തൊഴിലധിഷ്ടിത വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയിരിക്കുംപോഴാണ് ഡോ. കലാം 25 ശതമാനം തൊഴിലധിഷ്ടിതം വേണമെന്നു പറയുന്നത്.
    -കെ എ സോളമന്‍

    ReplyDelete